സെൽടോസിനെ ഏറ്റെടുത്ത് ഇന്ത്യൻ വാഹന വിപണി, ആദ്യമാസം വിറ്റഴിച്ചത് 6236 യൂണിറ്റുകൾ !

ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (15:35 IST)
കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ ആദ്യ വാഹനം സെൽടോസ് ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യത നേടുകയാണ്. ഓഗസ്റ്റ് 22ന് വിപണിയിൽ അവതരിപ്പിച്ച സെൽടോസ് ഒരു മാസം കൊണ്ട് 6236 യൂണിറ്റുകളുടെ വിൽപ്പനയാണ് കൈവരിച്ചത്. ഇതോടെ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങളുടെ പട്ടികയിൽ സെൽടോസ് ഇടം പിടിച്ചു.   
 
ബുക്കിങ് ആരംഭിച്ച ആദ്യദിനം തന്നെ 6046 ബുക്കിങുകൾ സെൽടോസിന് ലഭിച്ചിരുന്നു വാഹനത്തിന്റെ വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ 3,2035 ബുക്കിങാണ് കിയ സ്വന്തമാക്കിയത്. ജൂലൈ 15നാണ് വാഹനത്തിനായുള്ള ബുക്കിങ് കിയ ആരംഭിച്ചത്. സെൽടോസിന്റെ അടിസ്ഥാന വകഭേതത്തിന് 9.69 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. ടെക്ക് ലൈൻ ജിടി ലൈൻ എന്നിങ്ങനെ രണ്ട് വക ഭേതങ്ങളിലാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 
 
ടെക് ലൈനിലെ അടിസ്ഥാന വേരിയന്റിനാണ് 9.69 ലക്ഷം രൂപ വില. ഈ വിഭാഗത്തിലെ തന്നെ ഉയർന്ന മോഡലിന് 15.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ജിടി ലൈനിൽ 13.49 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. ഉയർന്ന മോഡലിന് വില 15.99 ലക്ഷം തന്നെ. GTK, GTX, GTX+ എന്നിവയാണ് പെട്രോൾ വേരിയന്റുകൾ. HTE, HTK, HTK+, HTX, HTX+ എന്നിവ ഡീസൽ വകഭേതങ്ങളാണ്.
 
1.4 ലിറ്റർ ടി ജിഡിഐ പെട്രൊൾ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. 7 സ്പീഡ് ഡിസിറ്റിയാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ ഉണ്ടാവുക. 6 സ്പീഡ് മാനുവ ട്രാൻസ്മിഷനും, സിവിടിയും 1.5 ലിറ്റർ പെട്രോൽ എഞ്ചിനിൽ ലഭ്യമായിരിക്കും. 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ട്രാൻസ്മിഷനായിരികും ഡീസൽ എഞ്ചിനിൽ ഉണ്ടാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍