കവാസാക്കിയുടെ സൂപ്പര്‍സ്‌പോര്‍ട്ട് ബൈക്ക് ZX-10RR ഇന്ത്യയില്‍ അവതരിപ്പിച്ചു. രാജ്യാന്തര വിപണിയില്‍ ലിമിറ്റഡ് എഡിഷനായാണ് കവാസാക്കി ഈ സൂപ്പര്‍സ്‌പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ ZX-10RR ന്റെ വെറും 500 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മ്മിക്കുകയെന്ന് കമ്പനി അറിയിച്ചു. ഡല്‍ഹി ഷോറൂമില്‍ 21.90 ലക്ഷം രൂപയാണ് ഈ സൂപ്പര്‍സ്‌പോര്‍ട്ട് ബൈക്കിന്റെ വില.
നിഞ്ച ZX-10R ന്റെ അതേ പശ്ചാത്തലത്തില്‍ ഒരുക്കിയ ZX-10RR എന്ന ഈ പുതിയ മോഡല്‍, ട്രാക്ക് കേന്ദ്രീകൃത ഡ്രൈവിംഗ് അനുഭൂതിയാണ് നല്‍കുകയെന്ന് കമ്പനി അറിയിച്ചു. KQS ക്വിക്ക് ഷിഫ്റ്ററാണ് ZX-10RR ല്‍ നല്‍കിയിട്ടുള്ളത്. ഇതുമൂലം ഓട്ടോമറ്റിക്കായി റിയര്‍ വീല്‍ ലോക്ക് ഒഴിവാക്കുന്നതിനും എഞ്ചിന്റെ താളത്തിനൊത്ത് ഗിയറുകള്‍ മാറ്റുന്നതിനും സഹായകമാകും.
998 സിസി എഞ്ചിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. കൂടാതെ ഈ സൂപ്പര്‍സ്‌പോര്‍ട്ട്സ് ബൈക്കില്‍ കാര്‍ബണ്‍ കോട്ടഡ് ടാപ്പറ്റ്‌സ്, ക്രാങ്ക് കെയ്‌സ് എന്നിങ്ങനെയുള്ള തകര്‍പ്പന്‍ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 0.7 mm വാല്‍വ് തുറക്കുന്ന, മോഡിഫൈഡ് സിലിണ്ടര്‍ ഹെഡുകളും ഹൈ-ലിഫ്റ്റ് കാംഷാഫ്റ്റുകളും കവാസാക്കി ഈ ബൈക്കില്‍ നല്‍കിയിട്ടുണ്ട്.
സിലിണ്ടറുകള്‍ക്ക് ഇടയിലായുള്ള കൂളന്റ് പാസേജിനെ ചുരുക്കിയും സിലിണ്ടറുകളുടെ അടിഭാഗത്തെ കട്ടി വര്‍ധിപ്പിച്ചുമാണ് റേസിങ്ങ് പിസ്റ്റണുകള്‍ക്ക് കവാസാക്കി അവസരം ഒരുക്കിയിരിക്കുന്നത്. 97 ബി എച്ച് പി കരുത്തും, 113.5 എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ലിറ്റര്‍ ക്ലാസ് എഞ്ചിനാണ് ഈ സൂപ്പര്‍സ്‌പോര്‍ട്ട് ബൈക്കിനുള്ളത്. ആറ് സ്പീഡ് ട്രാന്‍സ്മിഷനാണ് ഈ ബൈക്കിന് നല്‍കിയിട്ടുള്ളത്.
ഏഴ് സ്‌പോക്ക് അലുമിനിയം അലോയ് വീലിലുള്ള പിരെല്ലി ഡയാബ്ലോ സൂപ്പര്‍കോസ എസ്‌പി ടയറുകളാണ് കവാസാക്കി ZX-10RR ന് നല്‍കിയിട്ടുള്ളത്. അതേസമയം,വെറും 500 യൂണിറ്റുകള്‍ മാത്രം നിര്‍മ്മിക്കുമെന്ന് കമ്പനി അറിയിച്ച ഈ സൂപ്പര്‍സ്‌പോര്‍ട്ട് ബൈക്കിന്റെ എത്ര മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലേക്കായി അനുവദിച്ചിട്ടുള്ളത് എന്ന കാര്യത്തില്‍ കവാസാക്കി ഇതുവരെയും വ്യക്തത നല്‍കിയിട്ടില്ല.