അതിശയിപ്പിക്കുന്ന വിലയുമായി കാർബണിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ കാർബൺ എ91 വിപണിയില്‍

ഞായര്‍, 3 ജൂലൈ 2016 (11:05 IST)
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ കാർബൺ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഹാൻഡ്സെറ്റ് വിപണിയിലെത്തിച്ചു. കാർബൺ എ91 എന്നാണ് പുതിയ ഫോണിന് കമ്പനി നല്‍കിയിരിക്കുന്ന പേര്.
 
ആൻഡ്രോയിഡ് 5.1 ലോലിപോപ്പ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന് ഈ ഫോണിന്  4 ഇഞ്ച് ഡിസ്പ്ലെ, 1.2 ക്വാഡ് കോർ പ്രോസസർ, 512 എംബി റാം, 2 മെഗാപിക്സൽ റിയർ ക്യാമറ, 0.3 മെഗാപിക്സൽ സെൽഫി ക്യാമറ എന്നീ സവിശേഷതകളുണ്ട്.
 
ഇരട്ട സിം ഉപയോഗിക്കാവുന്ന ഈ ഫോണിന് 4ജിബി സ്റ്റോറേജാണുള്ളത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയർത്താവുന്നതാണ്. ബ്ലൂടൂത്ത്, വൈഫൈ, എഫ്എം റേഡിയോ, മൈക്രോ-USB 2.0 എന്നീ പ്രധാന കണക്ടിവിറ്റി സേവനങ്ങളും ലഭ്യമാണ്.
 
2,899 രൂപ വിലയുള്ള കാർബൺ എ91ന് 2200 എംഎഎച്ച് ലിയോൺ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റിൽ നിന്നും ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഫോണ് വാങ്ങിക്കാന്‍ കഴിയും.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക