പൈലറ്റുമാർ സമരം പ്രഖ്യാപിക്കുന്നതോടെ ജെറ്റ് എയവേയ്സിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. 25 വർഷത്തെ സർവീസിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ജെറ്റ് എയർവേയ്സ് കടുന്നുപോകുന്നത്. എസ് ബി ഐയിൽനിന്നും അടിയന്തര ധനസഹായമായി ലഭിക്കേണ്ട 1500 കോടി വൈകുന്നതിനാലാണ് പൈലറ്റുമാർക്ക് ശമ്പളം കൊടുക്കാൻ സാധിക്കാത്തത് എന്നാണ് കമ്പനിയുടെ വാദം.
ഇക്കഴിഞ്ഞ ഇരുപത്തിയഞ്ചിന് ജെറ്റ് എയർവെയിസ് ഫൌണ്ടറും സി ഇ ഓയുമായിരുന്ന നരേഷ് ഗോയലും, ഭാര്യ അനിത ഗോയലും ഡയറക്ടർ ബോർഡിൽ നിന്നും രാജി വച്ചിരുന്നു. നരേഷ് ഗോയലിനും ഭാര്യക്കുമൊപ്പം എത്തിഹാദ് എയർവെയിസിൽനിന്നുള്ള നോമിനിയായ കെവിൻ നൈറ്റ്സും ഡയറക്ഡർ ബോർഡിൽ നിന്നും രാജി വച്ചിരുന്നു.