വീടുകളിൽ ദൈവങ്ങളുടെ ഫോട്ടോകൾ വയ്‌ക്കുന്നത് പതിവാണ്. എന്നാൽ ഇവ വീടുകളിൽ വയ്‌ക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. ഇവ മാത്രമല്ല വീടുകളിൽ ഏത് ഫോട്ടോ വയ്‌ക്കുമ്പോഴും വയ്‌ക്കുന്ന സ്ഥാനം ശ്രദ്ധിക്കേണ്ടതുണ്ട്. തെക്കുപടിഞ്ഞാറു മൂലയില്‍ കയ്യെത്താത്ത ഉയരത്തില്‍ നിറഞ്ഞൊഴുകുന്ന കാട്ടരുവിയുടേതൊ ഹരിതഭംഗിയുള്ള താഴ്‌വാരത്തിന്റെയോ ചിത്രം വയ്ക്കുന്നത് നല്ലതാണ്.
തെക്കുകിഴക്കു ചുവരില്‍ കൈയ്യെത്താദൂരത്തില്‍ അക്കങ്ങളുള്ള ഫോട്ടോയോ ചുമപ്പ്, ഓറഞ്ച് മുതലായ ഒറ്റപ്പൂക്കളോ വയ്ക്കാം. ഈ മുറിയില്‍ സമയമണി വരണം. തെക്കുകിഴക്കു മൂലയില്‍ പൊതുവെ കിടപ്പിനും ധനം സൂക്ഷിക്കാനും ഗുണകരമല്ല. വടക്കുകിഴക്കു മൂലയില്‍ ചിത്രശലഭങ്ങൾ, ഇണപ്പക്ഷികള്‍ ഇവയുടെ ചിത്രങ്ങള്‍ വയ്ക്കണം. ഇവിടെ തെക്ക്, കിഴക്ക് ചുമരില്‍ പഠനസംബന്ധമായ കാര്യങ്ങള്‍ക്കും വസ്തുക്കള്‍ക്കും ഒന്നാം സ്ഥാനം.
ദൃഷ്ടിദോഷ ഗണപതി മറ്റു ദേവതാ ഭാവങ്ങളും മനസ്സിനനുസരിച്ച് വയ്ക്കാം. വടക്കുകിഴക്കു മുറി എല്ലാവര്‍ക്കും ബെഡ്റൂമായി എടുക്കാം, പഠനമുറിയായാല്‍ പഠനോപകരണങ്ങളും, വായനമുറിയായും ഈ മുറി തിളങ്ങും. ഇവിടെ വടക്കുകിഴക്കു ഭാഗത്ത് തിരിഞ്ഞിരുന്ന് പഠനമാകാം.