സ്പൈസ് ജെറ്റിനു പിന്നാലെ സ്വാതന്ത്ര്യ ദിനം ലക്ഷ്യമിട്ട് വിമാന യാത്രക്കാര്‍ക്കായി കുറഞ്ഞ നിരക്കു പ്രഖ്യാപിച്ച് വിമാന കമ്പനി ഇന്‍ഡിഗോ രംഗത്ത്. ആഭ്യന്തര റൂട്ടുകളില്‍ മാത്രം നിലനില്‍ക്കുന്ന ഓഫറുമായാണ് കമ്പനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
എല്ലാ ചെലവുകളും ഉള്‍പ്പെടെ 806 രൂപ മുതലാണ് ഇന്‍ഡിഗോയുടെ നിരക്കുകള്‍ ആരംഭിക്കുന്നത്. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 30വരെയുള്ള കാലയളവിലെ യാത്രകള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.
എന്നാല്‍ ഓഫറിന്റെ സമയപരിധിയോ സീറ്റുകളുടെ എണ്ണമോ ഇന്‍ഡിഗോ വെബ്സൈറ്റും വ്യക്തമാക്കിയിട്ടില്ല. ജമ്മു-ശ്രീനഗര്‍ റൂട്ടിലാണ് 806 രുപയുടെ കുറഞ്ഞ നിരക്ക് ലഭ്യമാകുക. കൂടാതെ ഡല്‍ഹി-ജയ്പുര്‍, ചെന്നൈ-ബംഗളൂരു, ബംഗളൂരു-കൊച്ചി എന്നീ റൂട്ടുകളില്‍ യഥാക്രമം 908 രൂപ, 976 രൂപ, 1137 രൂപ നിരക്കിലും ടിക്കറ്റുകള്‍ ലഭിക്കും.
അതേ സമയം ‘മണ്‍സൂണ്‍ സെയില്‍'എന്ന പേരില്‍ എയര്‍ ഇന്ത്യയും നിരക്കുകളില്‍ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആഭ്യന്തര റൂട്ടുകളിലെ യാത്രക്ക് 1199 രൂപ നിരക്കിലാണ് എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്കുകള്‍ ലഭ്യമാകുക.