തീവണ്ടിയിൽ ഇനി സഞ്ചരിക്കുന്ന ഗൃഹോപകരണ കട, ഇന്ത്യൻ റെയിൽ‌വേ ഡാ !

വെള്ളി, 21 ഡിസം‌ബര്‍ 2018 (17:07 IST)
ഡൽഹി: സഞ്ചരിക്കുന്ന തീവണ്ടികളിൽനിന്നും ഇനി ഗൃഹോപകരങ്ങളും സൌന്ദര്യ വർധക വസ്തുക്കളും വാങ്ങാം. ട്രെയിനുകളിൽ ഇനിതായി ഷോപ്പുകൾ ആരംഭിക്കൻ ഇന്ത്യൻ റെയിൽ‌വേ തീരുമാനിച്ചു. തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലാകും ഈ സൌകര്യം ഉണ്ടാവുക. ഇതിനായി ഒരു സ്വകാര്യ കമ്പനിയുമായി റെയിൽ‌വേ കരാറിൽ ഒപ്പിട്ടു.
 
അഞ്ച് വർഷത്തേക്ക് 3.5 കോടി രൂപക്കാണ് സ്വകാര്യ കമ്പനിയുമായി ഇന്ത്യൻ റെയിൽ‌വേ കരാർ ഒപ്പിട്ടിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട എക്പ്രസ് ട്രെയിനുകളിലും 16 മെയിലുകളിലുമാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഒരേ റൂട്ടിലുള്ള രണ്ട് ട്രെയിനുകളിൽ മാത്രമായിരിക്കും ആദ്യ ഘട്ടത്തിൽ ഈ സൌകര്യം ഉണ്ടവുക. 
 
ട്രെയിനുകളിൽ ഉന്തുവണ്ടികളിൽ കൊണ്ടുനടന്നാവും ചെറു ഗൃഹോപകരണങ്ങളും സൌന്ദര്യ വർധക വസ്തുക്കളും വിൽപ്പന നടത്തുക. രാത്രി 8 മണി മുതൽ 9 മണി വരെ മാത്രമായിരിക്കും. സാധനങ്ങളുടെ വിൽപ്പന ഉണ്ടാവുക. ക്രഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ആളുകൾക്ക് ഉത്പന്നങ്ങൾ വാങ്ങാനാകും. ഭക്ഷണ പദാർത്ഥങ്ങളും, ലഹരി പദാർത്ഥങ്ങളും വിൽപ്പന നടത്താൻ അനുമതി ഉണ്ടായിരിക്കില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍