ഹോണർ 10 ലൈറ്റ് ഇനി ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വാങ്ങാം !

ചൊവ്വ, 19 ഫെബ്രുവരി 2019 (12:27 IST)
ഹോണർ 10 ലൈറ്റ് സ്മാർട്ട്ഫോണുകളെ ഓഫ്‌ലൈൻ സ്റ്റോറുകൾക്ക് വഴി വിൽ‌പ്പനക്കെത്തിച്ച് ഹോണർ, മുൻപ് ഫോൺ ഓൺലൈൻ ‌സ്റ്റോറുകൾ വഴി മത്രമാണ് വിറ്റഴിച്ചിരുന്നത്. ഇനിമുതൽ കേരളത്തിലെ അംഗീകൃത ഡീലർഷിപ്പ് ഷോപ്പുകൾ വഴി ഹോണർ 10 ലൈറ്റ് വാങ്ങാനാകും.
 
6.21 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് വാട്ടർ ഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 13 മെഗാപികസ് പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകൾ ഫോണിൽ ഒരുക്കിയിരിക്കുന്നു. 24 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ. 
 
കിരിന്‍ 710 എസ്ഒസി കരുത്ത് പകരുന്ന ഫോൺ ആന്‍ഡ്രോയ്ഡ് 9 പൈയിലാണ് പ്രവർത്തിക്കുക. എ ഐ ഇന്റലിജന്റ് ഷോപ്പിങ‌്, ആഹാരത്തിലെ കലോറി മനസ്സിലാക്കാന്‍ സഹായിക്കുന്ന കലോറി ഡിറ്റക്ഷന്‍. തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും ഫോണിൽ ഒരുക്കിയിട്ടുണ്ട്. 3400 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍