കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ മുഖ്യ സാക്ഷികളിലൊരാളായ കന്യാസ്ത്രീയെ മഠത്തിൽ തടങ്കലില്‍ പാര്‍പ്പിച്ചതായി പരാതി. സിറോ മലബാര്‍ സഭക്ക് കീഴിലെ സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ ലിസി വടക്കേയിലാണ് തടങ്കലില്‍ പാര്‍പ്പിച്ചിതായി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ബന്ധുക്കളുടെ കൂടെ പോയാൽ മതി എന്ന കന്യാസ്ത്രീയുടെ ആവശ്യം പരിഗണിച്ച് സിസ്റ്റര്‍ ലിസി വടക്കേയിലിനെ വീട്ടുകാർക്കൊപ്പം വിട്ടു. ഭിഷപ്പിനെതിരെ സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ സ്ഥലമാറ്റാനുള്ള സഭാ തീരുമാനം വിവദമായതിന് പിന്നാലെയാണ് കന്യാസ്ത്രീയെ തടങ്കലിൽ പർപ്പിച്ചു എന്ന വാർത്ത പുറത്തുവരുന്നത്.