ടൂവീലര്‍ രംഗത്തെ ശക്തരായ ഹോണ്ട തങ്ങളുടെ പുതിയ സ്‌പോർട്സ് ബൈക്ക് പുറത്തിറക്കുന്നു. സിബിആർ 150 ആർ എന്ന കരുത്തു നിറഞ്ഞ ബൈക്കാണ് നിരത്തിലിറക്കിയത്.
131 കിലോമീറ്ററാണ് ടോപ് സ്‌പീഡുള്ള ബൈക്ക് ഓറഞ്ച്, ചുവപ്പ്, വെള്ള നിറങ്ങളില്‍ ലഭ്യമാണ്. ലിറ്ററിന് 25 മുതൽ 35 കിലോമീറ്റർ വരെയാണ് പ്രതീക്ഷിക്കുന്ന മൈലേജ് പ്രതീക്ഷിക്കുന്ന സിബിആർ 150 ആറിന് പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വരെ വേഗതയിലെത്താൻ നാല് സെക്കൻഡ് മതി. ഇന്ധനടാങ്കിൽ 13 ലിറ്റർ പെട്രോൾ നിറയും.
മികച്ച ലുക്കും സാങ്കേതിക മികവും വിപണിയിൽ സിബിആർ 150 ആറിന് സ്വീകാര്യത നൽകും. ലിക്വിഡ് കൂളായ 149.4 സി.സി, 4 - സ്‌ട്രോക്ക്, സിംഗിൾ സിലിണ്ടർ എൻജിനാണുള്ളത്. 10,500 ആർപിഎമ്മിൽ 16.9 ബിഎച്ച്പി കരുത്തുള്ളതാണ് എൻജിൻ. ഉയർന്ന ടോർക്ക് 7,500 ആർപിഎമ്മിൽ 13 ന്യൂട്ടൺ മീറ്റർ. ആറ് ഗിയറുകളുണ്ട്. വിലയാണ് വിപണിയിൽ സിബിആർ 150 ആറിന് വെല്ലുവിളിയാകുക. പ്രതീക്ഷിക്കുന്ന വില1.25 ലക്ഷം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.