പെട്രോൾ ഇനി വീട്ടുപടിയ്ക്കൽ എത്തിച്ചുനൽകും, ഹോം ഡെലിവറി സംവിധാനത്തിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്രമന്ത്രി

ശനി, 30 മെയ് 2020 (16:15 IST)
പെട്രോൾ വീട്ടുപടിയ്ക്കൽ എത്തിച്ചു നൽകുന്ന ഹോം ഡെലിവറി സംവിധാനത്തിന് എണ്ണ കമ്പനികൾക്ക് കേന്ദ്ര സർക്കാർ ഉടൻ അനുമതി നകിയേക്കും. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌ഡൗണിൽ വാഹന ഉടമകൾക്ക് പെട്രോൾ ലഭിയ്ക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ്. ഓൺലൈൻ വഴി ഓർഡർ ചെയ്ത പെടോൾ ലഭ്യമാക്കുന്ന പദ്ധതി ആരംഭിയ്ക്കാൻ എണ്ണ കമ്പനികൾ തയ്യാറെടുക്കുന്നത്. 
 
ഡീസലിനെ പോലെ തന്നെ പെട്രോളന്നും എൽഎൻജിയ്ക്കും ഹോം ഡെലിവറി സംവിധാനം ഒരുക്കാൻ എന്ന് ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പിടിഐയോട് പറഞ്ഞിരുന്നു. ഭാവിയിൽ എല്ലാ ഇന്ധനങ്ങളും ഹോം ഡെലിവറിയായി ലഭിയ്ക്കും എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഐടി, ടെലികോം മേഖലകളിലെ സാങ്കേതിക സാഹായത്തോടെയായിരിയ്ക്കും ഈ സംവിധാനം ഒരുക്കുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 2018ൽ തന്നെ മൊബൈൽ ഡിസ്‌പെൻസറുകൾ വഴി തെരെഞ്ഞെടുത്ത നഗരങ്ങളിൽ ഡീസലിന്റെ ഹോം ഡെലിവറി ആരംഭിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍