ഹാരിപോർട്ടർക്ക് പുറകെ തുരപ്പൻ എലി; കേരളത്തിലെ ഇംഗ്ലിഷ് പുസ്തക വിപണിയുടെ കണക്ക് ഞെട്ടിക്കുന്നത്

തിങ്കള്‍, 6 ജൂണ്‍ 2016 (10:14 IST)
കേരളത്തിൽ ഇംഗ്ലിഷ് പുസ്തകങ്ങളുടെ വിപണി കൂടി വരികയാണ്. പാഠപുസ്തകങ്ങളിലെ ജനിതക ശാസ്ത്രം പോലെ കട്ടിയുള്ള വിഷയങ്ങൾ കുട്ടികൾ വായിക്കാറില്ല, എന്നാൽ ഇത് നോവൽ പോലെ അവതരിപ്പിച്ചാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്ന് തെളിയിക്കുകയാണ് ഇംഗ്ലിഷ് പുസ്തകങ്ങൾ.
 
കുട്ടികൾക്കുള്ള പുസ്തകം മാത്രമല്ല ഏത് പ്രായത്തിൽ ഉള്ളവർക്കും വായിക്കാൻ കഴിയുന്ന പുസ്തകങ്ങളാണ് വിറ്റഴിയുന്നത്.  വർഷം 20–25% വരെ വളർച്ചാ നിരക്കാണ് ഇംഗ്ലിഷ് പുസ്തക ബിസിനസിന്. മനുഷ്യന്റെ ജനിതക ഘടനയുടെ ശാസ്ത്രവും ചരിത്രവും നോവൽ പോലെ വായിച്ചുപോകാമെന്നു വന്നാൽ ആരും വാങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളു. 
 
കുട്ടികൾക്ക് വായന കുറയുന്നുണ്ടെന്നും അവധിദിവസങ്ങളിൽ പോലും ഗെയിമും കളിച്ചുകൊണ്ടിരിക്കുകയാണെന്ന മാതാപിതാക്കളുടെ ധാരണ മാറിക്കൊണ്ടിരിക്കുകയാണ്. അതിനെ ആക്കം കൂട്ടുന്നതാണ് ഇംഗ്ലിഷ് ബാലസാഹിത്യ വിൽപ്പനയുടെ കണക്കുകൾ.
 
പത്തു വർഷം മുൻപു ഹാരിപോർട്ടർ തുടക്കമിട്ട തരംഗം തന്നെയാണ് ഇപ്പോഴും ഉള്ളത്. വേറെ രൂപത്തിൽ എന്നു മാത്രം. അതുപോലെ. ജറോണിമോ സ്റ്റിൽട്ടൻ പുസ്തകങ്ങൾ കുട്ടികൾക്കു ജീവനാണ്. അതേ പേരിലുള്ള ഇൻവെസ്റ്റിഗേറ്റിവ് റിപ്പോർട്ടറായ തുരപ്പൻ എലിയാണു കഥാപാത്രം.പുസ്തകങ്ങളുടെ വിലയൊന്നും കുട്ടികൾക്ക് ബാധകമല്ല. വാശി പിടിച്ചാൽ വാങ്ങിക്കൊടുക്കുകയേ മാതാപിതാക്കൾക്ക് രക്ഷയുള്ളു.
 
പുരാണത്തെ ക്രം ത്രില്ലറായി മാറ്റിയപ്പോൾ വായിക്കാൻ ആളുകൾ ഏറെയാണ്. മെലുഹ, നാഗാസ്, വായുപുത്ര ശിവപുരാണത്രയം ഇംഗ്ലിഷിൽ വൻ വിൽപന നേടിയതു കണ്ട് മലയാളത്തിൽ തർജമ ചെയ്തിറക്കിയപ്പോൾ പ്രസാധകർ പോലും പ്രതീക്ഷിക്കാത്ത വിൽപനയാണുണ്ടായത്. 

വെബ്ദുനിയ വായിക്കുക