സ്വർണവില കുതിച്ചുയരുന്നു, 46,000 രൂപയിലേക്ക്

വ്യാഴം, 4 മെയ് 2023 (12:51 IST)
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. 45,600 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഇന്ന് 400 രൂപ ഉയർന്നതോടെയാണ് സ്വർണവില പുതിയ റെക്കോർഡിലേക്കെത്തിയത്.
 
ഗ്രാമിന് 50 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 5700 രൂപയായി. കഴിഞ്ഞ മാസം 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരമാണിത്. അന്ന് സ്വർണവില 45,320 വരെ ഉയർന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില കുറയുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍