സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് 21,600 രൂപയായി. ഒരു ഗ്രാമിന്റെ വില 30 രൂപ കുറഞ്ഞ് 2700 രൂപയായി.
ആഗോള വിപണിയില്‍ കഴിഞ്ഞ ആഴ്ച്ച അവസാനമുണ്ടായ വില കുറവാണ് ആഭ്യന്തര വിപണിയില്‍ വ്യാഴാഴ്ച പ്രതിഫലിച്ചത്. നേരത്തെ ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന് 1.36 ഡോളറിന്റെ നേരിയ വര്‍ധനയോടെ 1289.86 ഡോളര്‍ നിരക്കിലെത്തിയിരുന്നു.