സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു, ഈ മാസം വിലയിടിഞ്ഞത് 800 രൂപ
സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 19000 രൂപയായി. 2375 രൂപയാണ് ഗ്രാമിന്റെ വില. 19080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ജൂലായ് മാസത്തില്‍മാത്രം പവന് 800 രൂപയാണ് വിലയിടിഞ്ഞത്. ആഗോള വിപണിയില്‍ തുടര്‍ച്ചയായി വിലയിടിഞ്ഞതിന്റെ ഭാഗമായാണ് ആഭ്യന്തര വിപണിയിലും വില താഴ്ന്നത്.