‘ജിക്സർ എസ് പി’, ‘ജിക്സർ എസ് എഫ് എസ് പി’ എന്നീ പതിപ്പുകളുമായി സുസുക്കി

ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (11:01 IST)
സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ‘ജിക്സറി’ന്റെ പ്രത്യേക പതിപ്പുകൾ പുറത്തിറക്കി. പിറകിലും ഡിസ്ക് ബ്രേക്കുള്ള വകഭേദങ്ങളിലാണ് ‘ജിക്സർ എസ് പി’, ‘ജിക്സർ എസ് എഫ് എസ് പി’ എന്നീ മോഡലുകള്‍ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്. ‘സ്പെഷൽ’ എന്നതിന്റെ ചുരുക്കെഴുത്താണ് ഇരു മോഡലുകളുടെയും പേരിലെ ‘എസ് പി’. 
 
റേസിങ്ങിൽ നിന്നു പ്രചോദിതമായ ഗ്രാഫിക്സോടുകൂടിയാണ് ‘ജിക്സർ എസ് പി’യും ‘ജിക്സർ എസ് എഫ് എസ് പി’യും വിപണിയിലെത്തുന്നത്. ‘ജിക്സർ എസ് പി’ എംബ്ലവും ഇരു ബൈക്കുകളുടെയും സവിശേഷതയാണ്. മറൂൺ നിറമുള്ള സീറ്റോടെ എത്തുന്ന ബൈക്കുകളിലെ ക്ലിയർ ലെൻസ് എൽ ഇ ഡി ടെയിൽ ലാംപുകളും കാഴ്ചപ്പകിട്ട് വർധിപ്പിക്കുന്നു. 
 
മാറ്റ് ഫിബ്രൊയ്ൻ ഗ്രേ, ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യാവുന്ന ‘ജിക്സർ എസ് പി’ക്കും ‘ജിക്സർ എസ് എഫ് എസ്പി’ക്കും ഡൽഹി ഷോറൂമിൽ യഥാക്രമം 80,726 രൂപയും 88,857 രൂപയുമാണു വില. 

വെബ്ദുനിയ വായിക്കുക