കോസ്മെറ്റിക് പരിവർത്തനങ്ങളും ആകർഷക വിലയുമായി ഫോഡ് ഇക്കോസ്പോർട് പ്ലാറ്റിനം എഡിഷൻ !

വെള്ളി, 20 ജനുവരി 2017 (11:59 IST)
പുതിയ ഫീച്ചറുകളും കോസ്മെറ്റിക് പരിവർത്തനങ്ങളുമായി ഫോഡ് ഇക്കോസ്പോർട് പ്ലാറ്റിനം എഡിഷൻ ഇന്ത്യയിലെത്തി. ഈ പുതിയ എസ് യു വിയ്ക്ക് 10.39 ലക്ഷം, 10.69ലക്ഷം എന്ന നിരക്കിലാണ് പെട്രോൾ, ഡീസൽ എന്നീ വേരിയന്റുകളുടെ ഡൽഹി ഷോറൂമിലെ വില
 
നിലവിൽ ഇന്ത്യൻ വിപണിയിലുള്ള ഇക്കോസ്പോർടിന് ബ്ലാക്ക് റൂഫും പുത്തൻ അലോയ് വീലുകളം ഉൾപ്പെടുത്തിയാണ് ഈ പ്ലാറ്റിനം എഡിഷന് വിപണിയിലെത്തിയത്. ഡീസൽ, പെട്രോൾ എന്നീ വകഭേദങ്ങളിലെത്തിയ പ്ലാറ്റിനം എഡിഷന് 1.0ലിറ്റർ ഇക്കോബൂസ്റ്റ് പെട്രോൾ എനജിനും 1.5ലിറ്റർ ടിഡിസിഐ ഡീസൽ എൻജിനുമാണ് കരുത്തേകുന്നത്.
 
പുതിയ എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സാറ്റലൈറ്റ് നാവിഗേഷൻ, ഓഡിയോ, വീഡിയോ പ്ലേബാക്ക്, റിയർ വ്യൂ ക്യാമറ, ക്രൂസ് കൺട്രോൾ എന്നീ മികവാർന്ന സവിശേഷതകളാണ് ക്യാബിനകത്ത് ഉൾപ്പെടുത്തിയിട്ടുള്ളത്.
 
ഡാഷ്ബോഡിന്റെ മുകളിലായി സ്ഥാപിച്ചിട്ടുള്ള എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലെ പ്ലാറ്റിനം എഡിഷനായ ഈ കോംപാക്ട് എസ്‌യുവിയിൽ ഉൾക്കൊള്ളിചച്ചിട്ടുണ്ട്. മ്യൂസിക്, വീഡിയോ ആസ്വദിക്കുന്നതിനും നാവിഗേഷൻ, റിവേസ് ക്യാമറ എന്നിവയുടെ ഉപയോഗത്തിനും ഈ ടച്ച്സ്ക്രീൻ ഒരുപോലെ പ്രയോജനപ്പെടും.
 
ആക്സിലേറ്റർ പെഡലിന്റെ സഹായമില്ലാതെ തന്നെ സ്ഥിരമായൊരു വേഗതവച്ചുപുലർത്താൻ സഹായിക്കുന്ന തരത്തിലാണ് ക്രൂസർ കൺട്രോൾ. മണിക്കൂറിൽ 30 കിലോമീറ്ററിന് മുകളിൽ വേഗതയിലായിരിക്കുമ്പോൾ തന്നെ ക്രൂസ് കൺട്രോൾ എന്ന സവിശേഷത പ്രയോജനപ്പെടുത്താൻ സാധിക്കും.
 
കോസ്മെറ്റിക് പരിവർത്തനത്തിന്റെ ഭാഗമായി അലോയ് വീലുകളാണ് ഈ പ്ലാറ്റിനം എഡിഷനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.  നിലവിലുള്ള 16 ഇഞ്ച് വീലുകൾക്ക് പകരം അപ്പോളോ അൽനാക് 4ജി 205/50 ആർ17ടയറുകളാണ് വാഹനത്തിലുള്ളത്. 

വെബ്ദുനിയ വായിക്കുക