ഫെഡ് പലിശനിരക്ക് ഉയര്‍ത്തിയതോടെ ഓഹരി വിപണികള്‍ കുതിക്കുന്നു; നിഫ്റ്റി 7800 ഭേദിച്ചു

വ്യാഴം, 17 ഡിസം‌ബര്‍ 2015 (10:14 IST)
ഒമ്പതു വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കന്‍ ഫെഡറല്‍ (ഫെഡ്) റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതോടെ ആഗോള വിപണികളോടൊപ്പം രാജ്യത്തെ ഓഹരി വിപണികളും മികച്ച പ്രകനം കാഴ്ചവെച്ചു. സെന്‍സെക്‌സ് 150 പോയന്റ് നേട്ടത്തില്‍ 25,645ലും നിഫ്റ്റി 45 പോയന്റ് ഉയര്‍ന്ന് 7796ലുമെത്തി. 822 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 139 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഗെയില്‍, എസ്ബിഐ, എന്‍ടിപിസി, സണ്‍ ഫാര്‍മ, വേദാന്ത തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, എംആന്റ്എം, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്. 0.25 ശതമാനമാണ് ഫെഡ് പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത്. അടുത്തവര്‍ഷത്തെ വളര്‍ച്ചനിരക്ക് 2.3 ശതമാനമാകുമെന്ന മുന്‍പ്രവചനം 2.4 ശതമാനമായി പുനര്‍നിര്‍ണയിച്ചു. ഫെഡ് റിസര്‍വിന്റെ നയരൂപവത്കരണ സംവിധാനമായ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ യോഗമാണ് നിരക്കുയര്‍ത്താന്‍ തീരുമാനിച്ചത്. കമ്മിറ്റിയിലെ 10 അഗങ്ങളില്‍ എല്ലാവരും പലിശനിരക്ക് ഉയര്‍ത്തുന്നതിനെ പിന്തുണച്ചു.

വെബ്ദുനിയ വായിക്കുക