രാജ്യാന്തര ക്രൂഡ് ഓയില്‍ വില ഇന്നലെ നേരിയ ഇടിവ്. പ്രമുഖ എണ്ണ ഉപഭോഗ രാജ്യമായ അമേരിക്കയില്‍ ആഭ്യന്തര ഉത്‌പാദനം കൂടിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് വിലയില്‍ ഇടിവ് ഉണ്ടായത്. ബാരലിന് 75 സെന്റ് നഷ്‌ടത്തോടെ 58.97 ഡോളറിലാണ് ഇന്നലെ ക്രൂഡ് ഓയില്‍ വ്യാപാരം നടന്നത്.
ഇന്ത്യ വന്‍തോതില്‍ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയും കുറഞ്ഞു. ബാരലിന് 75 സെന്റിനെ ഇടിവാണ് സംഭവിച്ചത്. ബ്രെന്റ് ക്രൂഡ് വ്യാപാരം നടന്നത് ബാരലിന് 64.77 ഡോളറിലാണ്.