ചാണകവും ഓണ്‍ലൈന്‍ ആയി വാങ്ങാം; ആമസോണില്‍ 150 രൂപ മുതല്‍ ലഭ്യം
വ്യാഴം, 10 ഡിസംബര്‍ 2015 (15:18 IST)
ചാണകവും ഇനി മുതല്‍ ഓണ്‍ലൈന്‍ ആയി വാങ്ങാം. പ്രമുഖ ഇ-കൊമേഴ്സ് വെബ്‌സൈറ്റ് ആയ ആമസോണ്‍ ആണ് ചാണകം ഓണ്‍ലൈനില്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തിച്ചിരിക്കുന്നത്. 120 രൂപ മുതല്‍ ഓണ്‍ലൈന്‍ വിപണിയില്‍ ചാണകം ലഭ്യമാണ്. 200 ഗ്രാമിന് 120 രൂപയാണ് വില.
പ്രധാനമായും മതപരമായ ചടങ്ങുകളെയും പൂജ ആവശ്യങ്ങളെയും ലക്‌ഷ്യം വെച്ചാണ് ചാണകം എത്തുന്നത്. യജ്ഞങ്ങളിലും മറ്റും ചാണകം ഉപയോഗിക്കുന്നവരെയാണ് ഇവര്‍ ലക്‌ഷ്യം വെയ്ക്കുന്നത്.
നാല് കട്ടകള്‍ക്ക് 50 രൂപ മുതല്‍ 250 രൂപയും എട്ട് കട്ടകള്‍ക്ക് 150 രൂപ മുതല്‍ 320 രൂപയും 12 കട്ടകള്‍ക്ക് 200 രൂപ മുതല്‍ 420 രൂപയും 24 കട്ടകള്‍ക്ക് 440 രൂപ മുതല്‍ 600 രൂപയുമാണ് നിരക്ക്.