കയറില്‍ പിടിച്ച് കയറ്റുമതി; രാജ്യത്തിന്റെ കയര്‍ കയറ്റുമതി വര്‍ദ്ധിച്ചു

ചൊവ്വ, 13 മെയ് 2014 (11:52 IST)
രാജ്യത്തുനിന്നുള്ള കയര്‍ കയറ്റുമതി വര്‍ധിച്ചതായി കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 32 ശതമാനം വളര്‍ച്ചയാണ് കയര്‍ കയറ്റുമതിയില്‍ ഇന്ത്യ കൈവരിച്ചിരിക്കുന്നത്. 1,476 കോടി രൂപയുടെ കയറുത്പന്നങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2013-14) കയറ്റുമതി ചെയ്‌തത്. തൊട്ടു മുമ്പത്തെ വര്‍ഷത്തില്‍ ഇത് 1,116 കോടിയായിരുന്നു.

അതേ സമയം കയറ്റുമതിയില്‍ കേരളത്തിന്റെ വിഹിതത്തില്‍ കുറവുണ്ടാകുന്നതായും വിലയിരുത്തലുകളുണ്ട്. നാളികേര ഉത്പാദനം വര്‍ദ്ധിച്ചുണ്ടെങ്കിലും ചകിരിച്ചോര്‍ സംസ്കരണത്തിനോ തൊണ്ടുകള്‍ ശേഖരിക്കുന്നതിനൊ കേരളം ശ്രദ്ധ ചെലുത്താത്തതാണെന്ന് കയര്‍ബോര്‍ഡ് വിലയിരുത്തുന്നു.

2013-14ല്‍ മൊത്തം 5.37 ലക്ഷം മെട്രിക് ടണ്‍ കയറുത്പന്നങ്ങളാണ് രാജ്യം കയറ്റുമതി ചെയ്യപ്പെട്ടത്. ഈയിനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധനയുണ്ടായിരിക്കുന്നത്. കയര്‍, ചകിരി, ചൂടി, ടഫ്‌റ്റഡ്, തടുക്ക്, കയര്‍ പായ, ചകിരിച്ചോര്‍, ജിയോ ടെക്‌സ്റ്റൈല്‍സ് തുടങ്ങിയവയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനം നേടിത്തന്നവയില്‍ മുമൊഇല്‍ നില്‍ക്കുന്നത്.

342 കോടി രൂപയുടെ ചകിരിച്ചോര്‍ കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്‌തു. വര്‍ദ്ധന 38 ശതമാനംചൈനയിലേക്കാണ് ഇന്ത്യ പ്രധാനമായും ചകിരിച്ചോര്‍ കയറ്റുമതി ചെയ്യുന്നത്. 329 കോടി രൂപയുടെ കയറ്റുമതിയും ചൈനയിലേക്കായിരുന്നു. 59 ശതമാനം വര്‍ദ്ധന ഈയിനത്തിലുണ്ടായി.

എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ചകിരിച്ചോറില്‍ നിന്ന് കൂടുതല്‍ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ ചൈന ഉത്പാദിപ്പിച്ച് ഇന്ത്യയിലേക്കും മറ്റ് വികസ്വര രാജ്യങ്ങളിലേക്കും ചൈന കയറ്റുമതി ചെയ്യുന്നത് ഇന്ത്യയുടെ വിപണിക്ക് ഭാവിയില്‍ ഭീഷണിയാകുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക