വിറ്റാര ബ്രസയ്ക്കും റെനോ ഡസ്റ്ററിനും ശക്തനായ ഒരു എതിരാളി; 'ഷെവർലെ ആദ്ര' വിപണിയിലേക്ക്

ചൊവ്വ, 26 ജൂലൈ 2016 (16:22 IST)
ഇന്ത്യന്‍ വാഹന വിപണിയില്‍ ചരിത്രം രചിക്കാന്‍ പുതിയ കോംപാക്ട് എസ് യു വി 'ഷെവർലെ ആദ്ര'യുമായി ജനറൽ മോട്ടോഴ്സ് എത്തുന്നു. വാഹനങ്ങള്‍ ലഭ്യമാകുന്നതില്‍ കാലതാമസം നേരിടുന്നുയെന്നതായിരുന്നു ജനറൽ മോട്ടോഴ്സ് നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ കാലതാമസം ഇല്ലതെ തന്നെ ഷെവർലെ ആദ്ര ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. 7.5ലക്ഷം മുതല്‍ 8.5 ലക്ഷം വരെയാണ് ഈ വാഹനത്തിന്റെ വില.
 
ഗാമ 2 പ്ലാറ്റ്ഫോമിലാണ് ആദ്ര നിര്‍മ്മിച്ചിരിക്കുന്നത്. മനോഹരമായ രൂപഭംഗിയോടെയാണ് ഈ എസ് യു വി എത്തുന്നത്. ഉയര്‍ന്ന ഗ്രൌണ്ട് ക്ലിയറന്‍സാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. സ്ക്വയര്‍ രൂപത്തിലാണ് വാഹനത്തിന്റെ മുന്‍ഭാഗം. കൂടാതെ കറുത്ത നിറത്തില്‍ ബാഹ്യോപരിതലത്തിനു നല്‍കുന്ന നേര്‍മ്മയേറിയ ആവരണവും ഈ എസ് യു വിയുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.
 
മനോഹരമായ ഹെഡ്ലൈറ്റുകളും പിറകു വശത്തെ ലൈറ്റുകളും വാഹനത്തിന്റെ മാറ്റുകൂട്ടുന്നു. കൂടാതെ വാഹനത്തിന്റെ ഇന്റീരിയറും വളരെ മനോഹരമാണ്. എയര്‍ ബാഗ് ഉള്‍പ്പടെയുള്ള സുരക്ഷാസംവിധാനങ്ങള്‍ക്ക് പുറമേ എല്ലാതരത്തിലുള്ള ആളുകള്‍ക്കും അനുയോജ്യമായ ബൂട്ട് സ്പേസും വാഹനത്തിന്റെ പ്രധാന സവിശേഷതയാണ്.
 
1.3എല്‍ ഡീസല്‍ എഞ്ചിന്‍‍, 1.4എല്‍ പെട്രോള്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയിലെത്തുന്നത്. രണ്ട് വകഭേദങ്ങളിലും 1.2എല്‍ ലീക്കോ ടെക് എന്ന എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ വാഹനം ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് കമ്പനി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക