പരോക്ഷ നികുതിവരവിൽ 12 ശതമാനത്തിന്റെ വർധന, ജിഎസ്‌ടി വരുമാനം കുറഞ്ഞു

ചൊവ്വ, 13 ഏപ്രില്‍ 2021 (19:50 IST)
പരോക്ഷ നികുതിയിനത്തിൽ സർക്കാരിന് ലഭിച്ച വരുമാനത്തിൽ 12 ശതമാനത്തിന്റെ വർധന. 2020-21 സാമ്പത്തികവർഷത്തിൽ 10.71 ലക്ഷംകോടി രൂപയാണ് ഈയിനത്തിൽ വരവ്.കഴിഞ്ഞ വർഷം ഇത് 9.54 ലക്ഷം കോടി രൂപയായിരുന്നു.
 
അതേസമയം ചരക്ക് സേവന നികുതി വരുമാനത്തിൽ എട്ട് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.എക്‌സൈസ് തീരുവ, സേവന നികുതി എന്നീയിനങ്ങളിൽ കുടിശ്ശിക ഉൾപ്പടെ 3.91 ലക്ഷംകോടി രൂപയാണ് ലഭിച്ചത്. 2019-20 സാമ്പത്തികവർഷത്തിലെ വരുമാനം 2.45 ലക്ഷംകോടി രൂപയായിരുന്നു. 59 ശതമാനത്തിലേറെയാണ് വർദന.
 
2020-21 സാമ്പത്തികവർഷത്തെ ജിഎസ്ടി വരുമാനത്തിൽ എട്ടുശതമാനമാണ് കുറവുണ്ടായത്. മുൻവർഷത്തെ 5.99 ലക്ഷംകോടി രൂപയിൽനിന്ന് 5.48 ലക്ഷംകോടിയായാണ് വരുമാനം കുറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍