ലാഭവിഹിതം ഉയർത്താനും ഓഹരി തിരിച്ചുവാങ്ങാനും തയ്യാറായി ഇൻഫോസിസ്

വെള്ളി, 14 ഏപ്രില്‍ 2017 (12:50 IST)
ഓഹരി തിരിച്ചുവാങ്ങാനും ലാഭവിഹിതം ഉയർത്താനും ഇൻഫോസിസ് തീരുമാനിച്ചു. ഭരണരീതികളും നടപടികളും സംബന്ധിച്ച് ഇൻഫോസിസ് സ്ഥാപകരും ബോർഡ് ഓഫ് ഡയറക്ടേഴ്സും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കെയാണ് ഈ തീരുമാനം. 
 
ഓഹരി തിരിച്ചുവാങ്ങുന്നതിലൂടെ 13,000 കോടി രൂപ ഓഹരി ഉടമകളുടെ കൈകളിലെത്തും. നടപ്പു സാമ്പത്തിക വർഷം പുതിയ പദ്ധതി നടപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. വാർഷിക അധിക വരുമാനത്തിന്റെ 70% ലാഭവിഹിതമായി നൽകിയേക്കും. 
 
ടാറ്റാ കൺസൽറ്റൻസി സർവീസസ് 16,000 കോടി രൂപ ചെലവഴിച്ചും, കോഗ്നിസന്റ് 340 കോടി ഡോളർ മുതൽമുടക്കിയും ഓഹരി തിരികെ വാങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നു. മാർച്ചിൽ അവസാനിച്ച മൂന്നാം പാദത്തിൽ കമ്പനി 3603 കോടി രൂപ ലാഭം നേടി. 

വെബ്ദുനിയ വായിക്കുക