ആദ്യ വിൽപ്പനയിൽ തന്നെ അറു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഷവോമി എം ഐ നോട്ട് 6 പ്രോ. വെള്ളിയാഴ്ചയാണ് ഫ്ലിപ്കാർട്ടിൽ ഫോണിന്റെ വിൽപന ആരംഭിച്ചത്. ആദ്യ വിൽപ്പനയുടെ ഭാഗമായി 1000 രൂപയുടെ വിലക്കിഴിവും എച്ച് ഡി എഫ് സി കാർഡ് ഉപയോക്താക്കൾക്ക് പ്രത്യേക ക്യാഷ്ബാക് ഓഫറും ഒരുക്കിയിരുനു ഇതോടെയണ് ഫോണിന് വലിയ സ്വീകാര്യത ലഭിച്ചത്.
ഓൺലൈൻ വഴി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിച്ച സ്മാർട്ട്ഫോൺ എന്ന റെക്കോർഡ് എം ഐ നോട്ട് 5 പ്രോയുടെ പേരിലാണ്. ഈ റെക്കോർഡ് എം ഐ നോട്ട് 6 പ്രോ തിരുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്ലികാർട്ടിന് പുറമെ എം ഐയുടെ വെബ്സൈറ്റിലൂടെയും ജിയോ സ്റ്റോർ വഴിയും ഫോൺ വാങ്ങാനാകും. ജിയോ സ്റ്റോർ വഴി ഫോൺ വാങ്ങുന്നവർക്ക് 2400 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്.
4 ജി ബി, 6 ജി ബി വേരിയന്റുകളിലായാണ് ഫോൺ ഇന്ത്യയിൽ വിൽപനക്കെത്തിച്ചിരിക്കുന്നത്. യഥാക്രമം 13999, 15999 എന്നിങ്ങനെയാണ് വില. 6.26 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ഐപിഎസ് എല്‍സിഡിയാണ് സ്ക്രീനാണ് ഫോണിന് നൽകിയിരിക്കുന്നത്.
12 മെഗാപിക്സലും അഞ്ച് മെഗാപിക്സലും വീതമുള്ള ഡബിൾ റിയർ ക്യാമറകളിൽ മികച്ച ചിത്രം പകർത്താനാവും. 20 എം പി 5 എം പി വീതമുള്ള ഡുവൽ സെൽഫി ക്യാമളും ഫോണിന്റെ സവിശേഷതയാണ്. ആർട്ടിവിഷ്യൽ ഇന്റലിജൻസ് പോർട്ടറെയ്റ്റ് മോഡും എച്ച് ഡി മോഡും ക്യാമറക്ക് കൂടുതൽ മികവ് നൽകും. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 636 പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. 4000 എം എ എച്ച് ബാറ്ററി മികച്ച ബാക്കപ്പ് നൽകാൻ കഴിവുള്ളതാണ്.