ഹോണ്ട ഷൈന്‍ 2018 പതിപ്പിന് ചില പുതുക്കലുകളും വരുത്തിയിട്ടുണ്ട്. 124.73 സിസി എയര്‍കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്, 7500 ആര്‍പിഎമ്മില്‍ 10.16 ബിഎച്ച്പി കരുത്ത് സൃഷ്ടിക്കും. സിബി ഷൈന്‍ ആറു നിറങ്ങളില്‍ ലഭ്യമാണ്. പുതിയ ഗ്രാഫിക്കുകളും പ്രീമിയം 3ഡി എംബ്ലവും വാഹനത്തിന് പുത്തൻ ലുക്ക് നൽകുന്നു.