റിലെയൻസ് ജിയോയെ വെല്ലുവിളിച്ച് ബിഎസ്എന്‍എല്‍: ഒരു രൂപയ്ക്ക് 1 ജിബി ഡാറ്റ; 249 രൂപയ്ക്ക് 300 ജിബി !

ശനി, 3 സെപ്‌റ്റംബര്‍ 2016 (14:28 IST)
ഒരു ജിബി ഡേറ്റാ ഉപയോഗത്തിന് ഒരു രൂപയിൽത്താഴെ നിരക്ക് ഈടാക്കുന്ന പുതിയ ഓഫറുമായി ബിഎസ്എൻഎൽ രംഗത്ത്. ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് സൂചന നല്‍കി രംഗത്ത് വന്ന റിലയന്‍സ് ജിയോയെ വെല്ലുവിളിച്ചാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. 
 
50 രൂപക്ക് 1 ജിബി 4ജി ഡാറ്റയെന്ന ഓഫറുമായാണ് ജിയോ എത്തുന്നത്. എന്നാല്‍ കേവലം വെറും ഒരു രൂപയ്ക്കായിരിക്കും ഒരു ജിബി ഡാറ്റ ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ബിഎസ്എന്‍എല്‍ നല്‍കുക. ഒരു മാസം 300 ജിബി ഡേറ്റ ഉപയോഗിക്കുന്ന വയർലൈൻ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കൾക്കായിരിക്കും ഈ നിരക്ക്. 
 
സെപ്തംബര്‍ 9 മുതല്‍ ഈ പുതിയ ഓഫര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഓഫർ പ്രകാരം പ്രതിമാസം 300 ജിബി ഡേറ്റ ഉപയോഗത്തിന് 249 രൂപ മാത്രമേ ഈടാക്കൂ. പരിധികളില്ലാത്ത ബ്രോഡ്ബാന്‍ഡ് ഡാറ്റ 2 എംബിപിഎസ് വേഗതയില്‍ അനുഭവിക്കാമെന്നാണ് ബിഎസ്എന്‍എല്ലിന്റെ പ്രഖ്യാപനം.

വെബ്ദുനിയ വായിക്കുക