99 രൂപയ്ക്ക് അൺലിമിറ്റ‍ഡ് കോള്‍, ലിമിറ്റഡ് ഡേറ്റ !; ജിയോയെ പിടിച്ചുകെട്ടാൻ വീണ്ടും ബിഎസ്എൻഎൽ

ശനി, 17 ഡിസം‌ബര്‍ 2016 (15:24 IST)
റിലയൻസ് ജിയോയ്ക്ക് കടിഞ്ഞാണിടാന്‍ പുത്തൻ ഓഫറുകളുമായി ബിഎസ്എൻഎൽ. അൺലിമിറ്റഡ് കോളുകളും ലിമിറ്റഡ് ഡേറ്റാ ഓഫറുകളുമായാണ് ഇപ്പോള്‍ ബിഎസ്എൻഎൽ രംഗത്തെത്തിയിരിക്കുന്നത്. 99 രൂപയുടെ റീച്ചാര്‍ജിലൂടെ 28 ദിവസത്തെ വാലിഡിറ്റിയില്‍ ബിഎസ്എൻഎൽ ടു ബിഎസ്എൻഎൽ അൺലിമിറ്റഡ് സൗജന്യ കോളുകളും 300 എംബി ഡേറ്റയും ലഭ്യമാകുന്നതാണ് പുതിയ ഓഫർ. 
 
മധ്യപ്രദേശ്, ഛത്തീസ്ഗ‍ഡ്, കൊൽക്കത്ത ടിഡി, ബംഗാൾ, ജാർഖണ്ഡ്, അസം, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഈ ഓഫർ ലഭിക്കുക. മറ്റുള്ള സർക്കിളുകളിൽ ഇതേ ഓഫര്‍ 119രൂപ മുതൽ 149 രൂപ വരെയുള്ള റീച്ചാര്‍ജിലൂടെയായിരിക്കും ലഭിക്കുക. 
 
ഇതോടൊപ്പം പുതിയ കോംബോ ഓഫറുകളും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഏതു നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും ഒരു ജിബി ഡേറ്റായും 339 രൂപയ്ക്ക് ലഭ്യമാകും. 28 ദിവസത്തെ കാലാവധിയാണ് ഈ ഓഫറുകള്‍ക്ക് ഉണ്ടായിരിക്കുക. അതോടൊപ്പം1099 രൂപയുടെ റീച്ചാര്‍ജിലൂടെ 30 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് 3ജി സർവീസ് ലഭിക്കുന്ന ഓഫറും നിലവിലുണ്ട്. 

വെബ്ദുനിയ വായിക്കുക