തകര്‍പ്പന്‍ ലുക്കും കൊതിപ്പിക്കുന്ന വേഗതയുമായി ബെന്‍സ് സിഎല്‍എ

ശനി, 24 ജനുവരി 2015 (13:59 IST)
ആഡംബര കാറുകള്‍ എത്ര വന്നു പോയാലും അന്നും ഇന്നും പകിട്ട് കുറയാതെ നിരത്തുകള്‍ കീഴടക്കി മുന്നേറുന്ന മെഴ്‌സിഡീസ് ബെന്‍സ് തങ്ങളുടെ പുതിയ മോഡലായ സിഎല്‍എ ക്ളാസ് സെഡാന്‍ വിപണിയിലെത്തിച്ചു.

ആകര്‍ഷകമായ സ്‌റ്റൈലും അതിലുപരി കരുത്തും ഒത്തുചേരുന്നതാണ് സിഎല്‍എ ക്ളാസ്. മികച്ച എയ്റോഡൈനാമിക്സും സാങ്കേതിക തികവും ഒരുപോലെ കരുത്താകുബോള്‍ 9.99% നിരക്കിലുള്ള വായ്പയും കിലോമീറ്ററിന് 1.99 രൂപ മാത്രം പരിപാലന ചെലവു വരുന്ന രീതിയില്‍ സര്‍വീസ് പാക്കേജും ലഭ്യമാക്കിയിട്ടുണ്ട്.

രാജ്യത്തെ കോംപാക്ട് ലക്ഷുറി സെഡാന്‍ വിഭാഗത്തിലേക്കുള്ള ബെന്‍സിന്റെ ചുവടുവയ്പാണ് സിഎല്‍എ ക്ളാസ്. കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ സെഡാനുമാണിത്. 2.1 ലീറ്റര്‍ ഡീസല്‍ എന്‍ജിനുള്ള മോഡല്‍ 31.5 ലക്ഷം രൂപ (ഡല്‍ഹി ഷോറൂം), 35.9 ലക്ഷം രൂപ എന്നിങ്ങനെ വിലയുള്ള രണ്ടു പതിപ്പുകളിലും 2-ലീറ്റര്‍ പെട്രോള്‍ മോഡല്‍ 35 ലക്ഷം രൂപയ്ക്കും ലഭിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക