സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന: ആപ്പിള്‍ ഒന്നാമത്

വ്യാഴം, 5 മാര്‍ച്ച് 2015 (10:45 IST)
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 2011 മുതല്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന സാംസങ്ങിനെ പിന്തള്ളി ആപ്പിള്‍ ഒന്നാം സ്ഥാനത്ത്. അമേരിക്കയിലും ചൈനയിലും ആപ്പിളിന് ആവശ്യക്കാര്‍ ഏറിയതോടെ ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ 20.4 ശതമാനം അപ്പിള്‍ സ്വന്തമാക്കിയത്. ഐടി ഉപദേശക ഗവേഷണ കമ്പനിയായ ഗാര്‍ട്ണറിന്റെ 2014 ഒക്ടോബര്‍ -ഡിസംബര്‍ കാലയളവിലെ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

ചൈനയിലും യുഎസിലും യഥാക്രമം 56 ശതമാനവും 88 ശതമാനവുമാണ് ആപ്പിളിന്റെ വളര്‍ച്ച. സാംസങ്ങ് 7.30 കോടി യൂണിറ്റുകള്‍ വിറ്റപ്പോള്‍ ആപ്പിള്‍ 7.48 കോടി യൂണിറ്റുകളാണ് ഇക്കാലയളവില്‍ വിറ്റത്. 19.90 ശതമാനമായിരുന്നു വിപണി വിഹിതം. ലെനോവ, ഹ്യുവേയി, ഷിയോമി എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 2014ല്‍ മൊത്തം 120 കോടി സ്മാര്‍ട്ട് ഫോണുകളാണ് വിറ്റതെന്നും റിപ്പോര്‍ട്ട് പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക