ജെറ്റ് എയർവെയ്‌സിനെ പിന്തള്ളി ഇൻഡിഗോ ഒന്നാമത്
മികച്ച സേവനത്തിലൂടെ ആഭ്യന്തര വിമാനക്കമ്പനികളിൽ ഇൻഡിഗോ ഒന്നാമതെത്തി. 37.1 ശതമാനം മാർക്കറ്റ് വിഹിതവുമായാണ് ഇൻഡിഗോ ഒന്നാംസ്ഥാനം നിലനിറുത്തിയത്. ജെറ്റ് എയർവെയ്‌സ് 24.3 ശതമാനം മാർക്കറ്റ് വിഹിതത്തോടെ രണ്ടാം സ്ഥാനം സ്വന്തമാക്കി.
എയർ ഇന്ത്യയാകട്ടെ കഴിഞ്ഞമാസം നഷ്‌ടമാണ് രേഖപ്പെടുത്തിയത്. ഗോ എയർ 8.9 ശതമാനത്തിൽ മാർക്കറ്റ് വിഹിതം നിലനിറുത്തി. സ്‌പൈസ് ജെറ്റിന്റെ മാർക്കറ്റ് വിഹിതം ജനുവരിയിലെ 9.4 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം 9.2 ശതമാനമായി കുറഞ്ഞു. എയർ എഷ്യ 1.3 ശതമാനത്തിൽ നിന്ന് 1.2 ശതമാനമായി. പുതിയ ആഭ്യന്തര വിമാന കമ്പനിയായ വിസ്‌താര 0.2 ശതമാനത്തിൽ നിന്ന് 0.5 ശതമാനത്തിലേക്ക് കഴിഞ്ഞമാസം മാർക്കറ്റ് വിഹിതം മെച്ചപ്പെടുത്തി.