വമ്പന്‍ ഓഫറുകളുമായി എയര്‍ ഏഷ്യ രംഗത്ത്

ചൊവ്വ, 24 മാര്‍ച്ച് 2015 (11:03 IST)
750 രൂപയ്ക്ക് ബെംഗളൂരു-കൊച്ചി വിമാനയാത്രാ ഓഫറുമായി എയര്‍ ഏഷ്യ. സെപ്റ്റംബര്‍ ഒന്നു മുതല്‍ 2016 മേയ് 31 വരെ ലഭ്യമായ സൌകര്യത്തിനായി ഈ മാസം 29 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ബെംഗളൂരുവില്‍ നിന്നു കൊച്ചിയിലേക്ക് 750 രൂപ, 1050 രൂപ, 1150 രൂപ എന്നിങ്ങനെയുള്ള നിരക്കുകളില്‍ ടിക്കറ്റ് ലഭ്യമാണ്.

അടിസ്ഥാന നിരക്കിനു പുറമെ റിസര്‍വേഷന്‍, ബാങ്ക് ചാര്‍ജ് ഉള്‍പ്പെടെ 400 രൂപയോളം അധികം ചെലവാകും. എങ്കിലും 1600 രൂപയില്‍ താഴെ ചെലവില്‍ കൊച്ചിയിലേക്കു പറക്കാം. ബെംഗളൂരുവില്‍ നിന്നു ഗോവ, പുണെ, ജയ്പൂര്‍, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്കും ഓഫറുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക