4ജി ഫോണുണ്ടോ? എങ്കിൽ ഓഫറുകളുമായി റിലയൻസ് ജിയോ നിങ്ങളിലേക്കും!

ചൊവ്വ, 23 ഓഗസ്റ്റ് 2016 (09:19 IST)
നിങ്ങളുടെ കൈവശം 4ജി ഫോണുണ്ടോ? എങ്കിൽ റിലയൻസിന്റെ 4ജി സേവനം ഇനി മുതൽ ലഭ്യമാകും. ജിയോ സിമ്മിനും മൂന്നുമാസം പരിധിയില്ലാത്ത 4ജി ഡേറ്റ യൂസേജുമുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന നിയന്ത്രണങ്ങ‌ൾ ഒഴുവാക്കി 4ജിയുള്ള എല്ലാ സ്മാർട്ട്ഫോണുകളിലേക്കും റിലയൻസ് ജിയോ എത്തിക്കാൻ തീരുമാനമായതാണ് റിപ്പോർട്ടുകൾ. 4ജി ഫോണുള്ളവർക്ക് മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളുവെന്ന് പ്രത്യേകം ഓർക്കണം. 
 
റിലയൻസ് ജിയോ റിലയൻസ് ഉള്ളവർക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ ഇത് മറ്റു സ്മാർട്ട് ഫോണുകളിലേക്കു കൂടി വ്യാപിക്കുന്നതോടെ വൻ പ്രതീക്ഷയോടെയാണ് കമ്പനി. റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലയന്‍സ് ജിയോ സ്റ്റോറുകളില്‍ നിന്ന് സൗജന്യമായി ജിയോ സിം ബന്ധപ്പെട്ട രേഖകള്‍ നല്‍കിയാല്‍ ലഭിക്കും. 90 ദിവസത്തേക്ക് പരിധിയില്ലാത്ത 4ജി സേവനമുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്യും. റിലയന്‍സ് ജിയോ 4ജി നെറ്റ്‌വര്‍ക്ക് ഇതുവരെ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനമോ ഔദ്യോഗിക പ്രഖ്യാപനമോ ഇതുവരെ ഉണ്ടായിട്ടില്ല. ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

വെബ്ദുനിയ വായിക്കുക