4ജി ലേലം ഈ വര്‍ഷം നടക്കും

ബുധന്‍, 29 ഫെബ്രുവരി 2012 (17:37 IST)
PRO
PRO
4 ജി സ്പെക്ട്രം ലേലം 2012 അവസാനം നടക്കുമെന്ന് കേന്ദ്ര ടെലികോംമന്ത്രി കപില്‍ സിബല്‍ അറിയിച്ചു. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലേലമെന്നും അദ്ദേഹം വ്യക്തമാക്കി.

വിതരണത്തിനാവശ്യമായ സ്പെക്ട്രം തങ്ങളുടെ കൈവശമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ക്രമക്കേടുകളെ തുടര്‍ന്ന് 2ജി സ്പെക്ട്രത്തിന്റെ 122 ലൈസന്‍സുകള്‍ സുപ്രീംകോടതി ഈയിടെ റദ്ദാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക