ജർമ്മൻ കാർ നിർമാതാക്കളായ ഓഡിയുടെ പ്രീമിയം സെഡാൻ എ 4ന്റെ ഡീസൽ വേരിയന്റ് ഇന്ത്യയിലെത്തുന്നു. യൂറോ VI മലിനീകരണ ചട്ടങ്ങൾ പാലിക്കുന്ന ഡീസൽ എൻജിനാണ് ആഗോളതലത്തിൽ ലഭ്യമായിട്ടുള്ള എ4 സെഡാനിലുള്ളത്. എന്നാല്‍ ഈ ഡീസൽ എൻജിൻ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയിട്ടില്ലെന്നും കമ്പനി അറിയിച്ചു.