സ്വര്‍ണവില കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വ്യാഴാഴ്ച കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 23,200 രൂപയും ഗ്രാമിന് 2,900 രൂപയുമാണ് വില.
കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വീണ്ടും ഉയര്‍ത്തിയിരുന്നു. ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനാല്‍ സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ടെന്ന് ഇന്നലെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്.
ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് നേരിട്ടിരുന്നു. പവന് 160 രൂപ കുറഞ്ഞ് 21,800 രൂപയായിരുന്നു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2725 രൂപയാണ് ഇന്നലത്തെ വില.