ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ സ്വര്‍ണ വില കുതിച്ചുയരുന്നു. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും സ്വര്‍ണ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വില കുത്തനെ കൂടാന്‍ സഹായിച്ചത്.
ആഗോള മേഖലയിലെ അനുകൂല ചലനങ്ങളും വിപണിക്ക് കരുത്ത് പകര്‍ന്നു. ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം ജുവലറികളും വന്‍കിട സ്‌റ്റോക്കിസ്‌റ്റുകളും സ്വര്‍ണം വാങ്ങാന്‍ വിപണിയില്‍ സജീവമായി.