സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോഡില്‍

തിങ്കള്‍, 17 മെയ് 2010 (11:05 IST)
അന്താരാഷ്ട്ര വിപണിയില്‍ ദിവസങ്ങളായി തുടരുന്ന കുതിപ്പിന്‍റെ ഫലമായി ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോഡിലേക്ക്. സംസ്ഥാനത്ത് പവന് 320 രൂപ കൂടി 13,840 രൂപയിലെത്തി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 1740 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ദ്ധനയും രൂപയുടെ മൂല്യമുയര്‍ന്നതുമാണ് വില വര്‍ദ്ധനയ്ക്ക് കാരണം.
യൂറോ മേഖലയിലെ പ്രതിസന്ധി മൂലം നിക്ഷേപകര്‍ സ്വര്‍ണ്ണത്തെ ആശ്രയിച്ചതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലും ആഗോള വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നും വില വര്‍ദ്ധിച്ചത്.

ആഗോളതലത്തിലെ വിലക്കുതിപ്പ് ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഇനിയും ഉയരുമെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.

വെബ്ദുനിയ വായിക്കുക