സ്വര്‍ണ്ണവില പവന് 40 രൂപയുടെ വര്‍ധന. പവന് 40 രൂപ വര്‍ധിച്ച് 22,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5 രൂപയാണ് വര്‍ദ്ധിച്ചത്. സ്വര്‍ണം ഗ്രാമിന് 2795 രൂപയാണ്.
തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ് 22,320 രൂപയായിരുന്നു. അതേ വിലയിലാണ് ചൊവ്വാഴ്ചയും വ്യാപാരം നടന്നത്. ദിവസങ്ങളായി വിലയില്‍ കയറ്റമിറക്കങ്ങള്‍ തുടരുകയാണ്. 24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.