സേർച്ച് ഫലങ്ങളിൽ തിരിമറി നടത്തിയതിന് ഗൂഗിളിന് 18000 കോടി രൂപ പിഴ ചുമത്തി

വ്യാഴം, 19 മെയ് 2016 (07:28 IST)
കച്ചവട താൽപര്യങ്ങൾക്ക് മുൻഗണന നൽകി സേർച്ച് ഫലങ്ങളിൽ തിരിമറി നടത്തിയതിന് യൂറോപ്യൻ കമ്മിഷൻ ഗൂഗിളിൽ നിന്ന് 18000 കോടി രൂപ പിഴയീടാക്കാൻ നീക്കം. കഴിഞ്ഞ ഏഴു വര്‍ഷത്തെ ഗൂഗിളിന്റെ പ്രവർത്തനങ്ങൾ വിശദമായി അന്വേഷിക്കാനും തുടർന്നു പ്രവർത്തിക്കണമെങ്കിൽ യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തനശൈലി മാറ്റാൻ ഗൂഗിളിനു മേൽ സമ്മർദ്ദം ചെലുത്താനും നിര്‍ദേശം വന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 
അതേസമയം, പിഴ നൽകുന്നതിന് പകരം നിയമയുദ്ധം നടത്തി നടപടികൾ ദീർഘിപ്പിക്കാനാണ് ഗൂഗിളിന്റെ നീക്കം. ഇത്തരത്തില്‍ ഗൂഗിളിനെതിരെ മുന്‍പും സമാനമായ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഗൂഗിൾ നിയമനടപടികൾ നേരിടുന്നുണ്ട്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക