സത്യം ബോര്‍ഡ് യോഗം വ്യാഴാഴ്ച മുംബൈയില്‍ നടക്കും. കമ്പനിയുടെ ഹ്രസ്വകാല ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനാണ് യോഗം. ധനശേഖരണവും നിയമ പ്രശ്നങ്ങളുമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്ന് ഒരു മുതിര്‍ന്ന കമ്പനി വക്താവ് പറഞ്ഞു.
ജീവനക്കാരുടെ ശമ്പളം പ്രൊവിഡന്‍റ് ഫണ്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് തുക കണ്ടെത്തേണ്ടത് അത്യാവശ്യമായ സാഹചര്യത്തിലാണ് യോഗം. കമ്പനിയുടെ ദീര്‍ഘകാല പദ്ധതികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഐഡിബിഐ ബാങ്കില്‍ നിന്നും ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും 600 കോടിയുടെ വായ്പ സ്വീകരിക്കാന്‍ കഴിഞ്ഞ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. മറ്റ് സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പയെടുക്കാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുനത്. കമ്പനി മറ്റ് രണ്ട് ബാങ്കുകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.