ഇരുചക്രവാഹന വിപണി കീഴടക്കാന്‍ ജപ്പാനീസ് ഓട്ടോമൊബൈല്‍ കമ്പനിയായ ഹോണ്ട മോട്ടോര്‍സ് താരതമ്യേന വിലകുറഞ്ഞ ബൈക്കുകള്‍ പുറത്തിറക്കുന്നു. 2012ല്‍ 100 CC ബൈക്ക് പുറത്തിറക്കാനാണ് ഹോണ്ടയുടെ തീരുമാനം. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ മോഡലുകളെക്കുറിച്ച് പഠനം നടത്താനായി ഒരുസംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
ഹീറോയെ കടത്തിവെട്ടി അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇരുചക്ര വാഹനവിപണിയില്‍ ഒന്നാംസ്ഥാനം നേടുമെന്നാണ് ഹോണ്ട പറയുന്നു. ഹീറോയുമായി പിരിഞ്ഞത് സ്വതന്ത്രനിലപാടുകളെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുചക്രനിര്‍മ്മാണ ഫാക്ടറികള്‍ സ്ഥാപിക്കുമെന്നും ഹോണ്ട അധികൃതര്‍ പറഞ്ഞു
ഇരുപത്തിയാറ് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ഹീറോയും ഹോണ്ടയും നേരത്തേ വേര്‍പിരിഞ്ഞിരുന്നു.ജപ്പാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹോണ്ടയുടെ 26 % നിക്ഷേപം ഏറ്റെടുക്കാന്‍ ഹീറോ തയ്യാറായതാണ് പ്രശ്നത്തിന് വഴിതെളിച്ചത്.