ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് രഘുറാം രാജന്‍
ശനി, 28 സെപ്‌റ്റംബര്‍ 2013 (09:49 IST)
PTI
PTI
ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ പരാമര്‍ശം. കേന്ദ്രബാങ്കുകളുടെ ഉദാസീന നയങ്ങളാണ് അഗോള മാന്ദ്യത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ലോകത്ത് രഘുറാം രാജന്റെ വാക്കുകള്‍ക്ക് വന്‍ പ്രധാന്യമാണുള്ളത്. നേരത്തെ ചിക്കാഗോ സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്ന രഘുറാം രാജന്‍ 2008ലെ മാന്ദ്യം പ്രവചിച്ചതോടെയാണ് സാമ്പത്തിക വിദഗ്ദ്ധര്‍ക്കിടയില്‍ രഘുറാം രാജന് പ്രധാന്യമേറിയത്.
കഴിഞ്ഞ മാന്ദ്യകാലത്ത് സാമ്പത്തിക സ്ഥിരത കൊണ്ടുവരുന്നതില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. എന്നാല്‍ സാമ്പത്തിക വളര്‍ച്ച പുനസ്ഥാപിക്കുന്ന കാര്യത്തില്‍ കേന്ദ്ര ബാങ്കുകള്‍ക്ക് താഴേക്ക് പോവുകയാണ്.
വിവിധ കേന്ദ്ര ബാങ്കുകള്‍ സാമ്പത്തിക വളര്‍ച്ച മടക്കിക്കൊണ്ടുവരുന്നതിനായി പണനയങ്ങളില്‍ ഇളവു വരുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പക്ഷെ ഇത് സാമ്പത്തിക മാന്ദ്യലേക്ക് നയിക്കാനാണ് വഴിവയ്ക്കുന്നതെന്ന് രഘുറാം രാജന്‍ വ്യക്തമാക്കി.