ലാൻഡ് റോവര്‍ ഡിസ്കവറി സ്പോർട് പെട്രോൾ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍

ബുധന്‍, 22 ജൂണ്‍ 2016 (16:28 IST)
ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ എസ് യു വി, ഡിസ്‌കവറി സ്‌പോര്‍ട്ട് പെട്രോൾ പതിപ്പ് ഇന്ത്യൻ വിപണിയില്‍. ഡിസ്കവറിയുടെ എച്ച്‌ എസ്‌ ഇ വേരിയന്റില്‍ മാത്രമായിരിക്കും ഈ പെട്രോൾ എൻജിൻ ലഭ്യമാകുക. 56.50 ലക്ഷം രൂപയാണ് ഡിസ്കവറി സ്പോർട് പെട്രോൾ വേരിയന്റിന്റെ ഡൽഹി എക്സ്ഷോറൂം വില‌. 
 
റോട്ടറി ഡ്രൈവ്‌ സെലക്ടറോടു കൂടിയ 9- സ്‌പീഡ്‌ ഓട്ടോമാറ്റിക്ക്‌ ട്രാന്‍സ്‌മിഷന്‍, ടെറൈയന്‍ റെസ്‌പോണ്‍സ്‌ സിസ്‌റ്റം, പനോരമിക്ക്‌ സണ്‍റൂഫ്‌, ഗ്രെയ്‌ന്‍ഡ്‌ ലെതര്‍ സീറ്റുകള്‍, റിയര്‍ പാര്‍ക്ക് അസിസ്റ്റ്‌ സിസ്റ്റം എന്നീ സവിശേഷതകളോടെയാണ്‌ ഡിസ്‌കവറി സ്‌പോര്‍ട്ട്‌ നിരത്തിലിറങ്ങുന്നത്‌. 
 
ഹില്‍ ഡിസന്റ്‌ കണ്‍ട്രോള്‍, റോള്‍ സ്‌റ്റബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക്‌ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഒന്നിലധികം യുഎസ്‌ബി ചാര്‍ജിംഗ്‌ പോയിന്റുകള്‍ എന്നിവയും ഡിസ്‌കവറി സ്‌പോര്‍ട്ടിലുണ്ട്. 2.0 ലിറ്റര്‍ പെട്രോള്‍ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 237 ബിഎച്ച്പി കരുത്തും 340 എൻ‌എം ടോർക്കുമാണുള്ളത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക