റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ അറ്റാദായത്തില്‍ 11.5 ശതമാനം ഇടിഞ്ഞ് 3636 കോടി രൂപയായി. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ വില്പനയിലും റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നഷ്ടം നേരിട്ടു. വില്പന 23 ശതമാനം ഇടിഞ്ഞ് 33,309 രൂപയായി.
കമ്പനിയുടെ കയറ്റുമതി വരുമാനം 38.5 ശതമാനം ഇടിഞ്ഞ് 17433 കോടി രൂപയായി. റിഫൈനിംഗ് വ്യവസായം 23 ശതമാനവും പെട്രോ കെമിക്കല്‍സില്‍ 22 ശതമാനവും ഇടിവുണ്ടായി. തുടര്‍ച്ചയായി മൂന്നാം തവണയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ലാഭം കുറയുന്നത്.
ലാഭം കുറഞ്ഞതായി റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് റിലയന്‍സിന്‍റെ ഓഹരി മൂല്യത്തില്‍ 1.2 ശതമാനം ഇടിവുണ്ടായി. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് എണ്ണവില ഇടിഞ്ഞതാണ് ലാഭത്തില്‍ കുറവുണ്ടാകാന്‍ കാരണം.