രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് കടപ്പത്രങ്ങള്‍ വില്‍ക്കും

വെള്ളി, 9 ഓഗസ്റ്റ് 2013 (13:07 IST)
PRO
PRO
രൂപയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് കടപ്പത്രങ്ങള്‍ വില്‍ക്കും. രൂപയെ രക്ഷിക്കാന്‍ 22,000 കോടി രൂപയുടെ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ലേലം ചെയ്യാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. വിദേശനാണ്യ വിനിമയ വിപണിയിലെ ചാഞ്ചാട്ടം നിയന്ത്രിക്കുന്നതുവരെ ഇതു തുടരും.

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ചൊവ്വാഴ്ച റെക്കോര്‍ഡ്‌ ഇടിവ്‌ നേരിട്ടതോടെയാണ്‌ പുതിയ നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ബിഐ നിര്‍ബന്ധിതമായത്‌. കഴിഞ്ഞ രണ്ടു മാസമായി രൂപയുടെ ഇടിവിനെ പിടിച്ചു നിര്‍ത്താന്‍ ആര്‍ബിഐ കൈക്കൊണ്ട നടപടികളുടെ തുടര്‍ച്ചയായാണു പുതിയ നീക്കം.

കടപ്പത്ര ലേലത്തിന്റെ ദൈര്‍ഘ്യം, ലേല തീയതിക്ക്‌ ഒരു ദിവസം മുന്‍പ്‌ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക