യുവാരജിന് 14 കോടി മുടക്കിയത് അധികമായിപ്പോയി

വ്യാഴം, 13 ഫെബ്രുവരി 2014 (09:58 IST)
PTI
ഐപിഎല്‍ ലേലത്തില്‍ യുവരാജ് സിംഗിന് മുടക്കിയ തുക അധികമായി പോയെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ ടീം ഉടമ വിജയ് മല്യ ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

യുവരാജിനെ 14 കോടി രൂ‍പയ്ക്കാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ലേല തുക പത്ത് കോടിയില്‍ എത്തിയപ്പോള്‍ തന്നെ യുവരാജ് സിംഗ് ആര്‍സിബിക്ക് ലഭിച്ചതാണ്. പത്ത് കോടിയായപ്പോള്‍ ഹാമര്‍ താഴ്ന്നിരുന്നു. എന്നാല്‍ ലേലം വിളിക്കുന്നയാള്‍ക്ക് സംഭവിച്ച ആശയക്കുഴപ്പം മൂലമാണ് യുവരാജ് സിംഗിന് ഇത്രയും തുക ഉയര്‍ന്ന് പോയതെന്നും വിജയ് മല്യ പറഞ്ഞു.

ഇതേ തുടര്‍ന്ന് യുവരാജിനെ പത്ത് കോടി രൂപയ്ക്ക് ആര്‍സിബിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐപിഎല്‍ ഭരണസമിതിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിജയ് മല്യ പറഞ്ഞു. വിജയ് മല്യയുടെ പരാതി ഐപിഎല്‍ ഭരണസമിതിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രന്‍ജീബ് വിസ്‌വാള്‍ സ്ഥിരീകരണം നല്‍കിയതായി ഇഎസ്പിഎന്‍ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോഹ്‌ലി, ക്രിസ് ഗെയ്ല്‍, ഡിവില്ലിയേഴ്‌സ്, യുവരാജ് എന്നിവരാല്‍ ശക്തമാണ് ഇപ്പോള്‍ ആര്‍സിബി ബാറ്റിംഗ് നിര. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് യുവരാജ് സിംഗിനെ ടീമില്‍ എടുക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും മല്യ വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക