മാറ്റമില്ലാതെ സ്വര്‍ണവില

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (11:28 IST)
PRO
സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‌ 22,200 രൂപയാണ്‌ ഇന്നത്തെ വില. തുടര്‍ച്ചയായ മൂന്നാം ദിവസമാണ്‌ ഇതേ നിരക്കില്‍ തുടരുന്നത്‌.

ഒരു ഗ്രാം സ്വര്‍ണത്തിന്‌ 2,775 രൂപ നിരക്കിലാണ്‌ ഇന്നു വ്യാപാരം പുരോഗമിക്കുന്നത്‌. ഒരു പവന്‍ സ്വര്‍ണത്തിന്‌ 22,400 രൂപയിലാണ്‌ ഈ മാസം സ്വര്‍ണവ്യാപാരം ആരംഭിച്ചത്‌. ഇടയ്ക്ക്‌ കുറഞ്ഞ്‌ 21,800 രൂപ വരെ ആയ ശേഷം വീണ്ടും കൂടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക