മാരുതിയുടെ അറ്റാദായത്തില്‍ വര്‍ധന

ചൊവ്വ, 26 ജൂലൈ 2011 (16:09 IST)
രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായത്തില്‍ വര്‍ധന. ജൂണ്‍ 30ന് അവസാനിച്ച ഒന്നാം‌പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 18.02 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഒന്നാം‌പാദത്തില്‍ അറ്റാദായം 549.23 കോടി രൂപയായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. മുന്‍‌വര്‍ഷം ഇതേകാലയളവില്‍ ഇത് 465.36 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തവരുമാനം 8,529.30 കോടി രൂപയായി വര്‍ധിച്ചു. മുന്‍‌വര്‍ഷം ഇത് 8,309.18 കോടി രൂപയായിരുന്നു.

വെബ്ദുനിയ വായിക്കുക