മായാവതി ഒരു വര്‍ഷം ഉപയോഗിച്ചത് 91 ഗ്യാസ് സിലിണ്ടറുകള്‍!

ശനി, 23 ജൂണ്‍ 2012 (19:55 IST)
PRO
PRO
പാചകവാതക സിലിണ്ടര്‍ സബ്സിഡി നല്‍കുന്നതിലൂടെ 43,000 കോടി രൂപയോളം നഷ്ടം വരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അതിനാല്‍ ഒരു കുടുംബത്തിനുള്ള സബ്‌സിഡി ആറായി കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അതേസമയം പാചക വാതക സബ്‌സിഡി വിഐപികള്‍ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് വിരോധാഭാസം.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം ഉപയോഗിച്ചത് 91 പാചകവാതക സിലിണ്ടറുകളാണ്. ഇതിലൂടെ മായാവതി സര്‍ക്കാരിനുണ്ടാക്കിയ ബാധ്യത 31,318 രൂപയാണ്. പഞ്ചാബിലെ മുന്‍ ഡിജിപി കെ പി എസ്‌ ഗില്ലിന്റെ പേരില്‍ ഉപയോഗിച്ചത് 79 സിലിണ്ടറുകളാണ്. 27,189 രൂപയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.

ജയിലിലായ മുന്‍ കേന്ദ്രമന്ത്രി എ രാജയുടെ പേരില്‍ 89 സിലിണ്ടറാണ് ഉപയോഗിച്ചത്. മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌
കെ ജി ബാലകൃഷ്‌ണന്റെ പേരില്‍ 60 സിലിണ്ടറും ഉപയോഗിച്ചു. കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്റെ പേരില്‍ 41 സിലിണ്ടറുകളാണ് ഉപയോഗിച്ചത്. സല്‍മാന്‍ ഖുര്‍ഷിദ്‌ 34 സിലിണ്ടറുകള്‍ ഉപയോഗിച്ചു. പവാര്‍ 31 സിലിണ്ടറുകളാണ് ഉപയോഗിച്ചത്. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി 35 സിലിണ്ടറുകള്‍ ഉപയോഗിച്ചു. എല്‍പിജി ട്രാന്‍സ്‌പെരന്‍സി പോര്‍ട്ടലില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭ്യമായത്.

വെബ്ദുനിയ വായിക്കുക